07:52pm 08 May 2026
NEWS
ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ അതിഥി അധ്യാപക ഒഴിവുകൾ
07/05/2026  06:55 PM IST
nila
ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ അതിഥി അധ്യാപക ഒഴിവുകൾ


ചെങ്ങന്നൂർ: ക്രിസ്ത്യൻ കോളേജിൽ 2026-2027 വർഷത്തേക്ക് വിവിധ വിഷയങ്ങളിൽ അതിഥി അധ്യാപകരെ തിരഞ്ഞെടുക്കുന്നു.

15 ന് രാവിലെ 9.30 ന് ബി.ബി.എ/കൊമേഴ്‌സ്, 1.30 ന് സൈക്കോളജി.

16 ന് രാവിലെ 9.30 ന് ഗണിതം, 11 ന് ഫിസിക്സ‌്, 12 ന് സൂവോളജി, 1.30 ന് മലയാളം, 2.30 ന് ഹിന്ദി എന്നീ വിഷയങ്ങൾക്ക് നിശ്ചിത യോഗ്യതയുള്ളവർ ബയോഡേറ്റായും അസ്സൽ സർട്ടിഫിക്കേറ്റുകളും സഹിതം കോളേജ് ഓഫീസിൽ അഭിമുഖത്തിന് ഹാജരാക്കണം.

ഉദ്യോഗാർത്ഥികൾ കോളേജ് വിദ്യാഭ്യാസ മേധാവിയുടെ അതിഥി അധ്യാപകർക്കുള്ള പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരായിരിക്കണം. യുജിസി മാനദണ്ഡ പ്രകാരം എൻഇടി/പിഎച്ച്‌ഡി യോഗ്യത ഉള്ളവർക്ക് മുൻഗണന.

ഫോൺ : 9447977385

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img